കേരളം

kerala

ETV Bharat / bharat

പഞ്ചാബില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ് 19 - COVID-19

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 257 ആയി.

Six more contract COVID-19 in Punjab; total cases reach 257  active ones 188  പഞ്ചാബില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ് 19  COVID-19 in Punjab  COVID-19  കൊവിഡ് 19
പഞ്ചാബില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ് 19

By

Published : Apr 23, 2020, 9:52 AM IST

ചണ്ഡീഗഢ്: പഞ്ചാബില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 257 ആയി. 188 പേരാണ് ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. ആറു പേരില്‍ അഞ്ച് പേര്‍ ജലന്ധറില്‍ നിന്നുള്ളവരും ഒരാള്‍ കപുര്‍തല സ്വദേശിയുമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് മൊഹാലി ജില്ലയില്‍ നിന്നാണ്. 63 പേരാണ് ഇവിടെ കൊവിഡ് മൂലം ചികില്‍സയില്‍ കഴിയുന്നത്. ചികില്‍സയില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണ്. ഇയാള്‍ വെന്‍റിലേറ്ററില്‍ കഴിയുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റില്‍ പറയുന്നു. 16 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. 53 പേര്‍ രോഗവിമുക്തരായി. ഇതുവരെ 7889 പേരുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്കയച്ചതില്‍ 7100 പേരുടെ ഫലം നെഗറ്റീവാണ്. 530 പേരുടെ ഫലം ഇനിയും വരാനുണ്ട്.

ABOUT THE AUTHOR

...view details