നാഗാർജുനസാഗറിൽ കാർ മറിഞ്ഞ് ആറ് പേരെ കാണാതായി - സൂര്യപേട്ട്
അബ്‌ദുൾ, സന്തോഷ്, പവൻ കുമാർ, നാഗേഷ്, ജോൺസൺ, രാജേഷ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്
സൂര്യപേട്ട് (തെലങ്കാന): തെലങ്കാനയിലെ നാഗാർജുന സാഗറിൽ കാർ മറിഞ്ഞ് ആറ് പേരെ കാണാതായി. സൂര്യപേട്ട് ജില്ലയിലെ ചകിരാല ഗ്രാമത്തിൽ നാഗാർജുന സാഗറിന്‍റെ ഇടതുവശത്തെ കനാലിലാണ് കാർ മറിഞ്ഞത്. അബ്‌ദുൾ, സന്തോഷ്, പവൻ കുമാർ, നാഗേഷ്, ജോൺസൺ, രാജേഷ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. സെക്കന്തരാബാദിലുള്ള സുഹൃത്തിന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുത്തിട്ട് മടങ്ങിവരികയായിരുന്നു ഇവര്‍. പൊലീസ് സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. എന്നാല്‍ നാഗാർജുന സാഗറില്‍ മുങ്ങിപ്പോയ ആളുകളെയും ഒപ്പം കാറും കണ്ടെത്താനായിട്ടില്ല.തെരച്ചില്‍ തുടരുകയാണ്.