കേരളം

kerala

ETV Bharat / bharat

ആറു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ആറു പേർ അറസ്റ്റിൽ - പീഡിപ്പിച്ചത്

ഛത്തീസ്ഗഡിലെ ദേവ്സര ഗ്രാമത്തിലാണ് ആറു വയസ്സുകാരിയെ ആറു പേർ ചേർന്ന് പീഡിപ്പിച്ചത്.

പ്രതീകാത്മക ചിത്രം

By

Published : Mar 10, 2019, 4:03 AM IST

കുടുംബത്തോടൊപ്പം ബന്ധു വീട്ടിൽ ചടങ്ങിന് പോയിരിക്കുകയായിരുന്നു കുട്ടി. ചടങ്ങിനിടെ വീടിനു പുറകിലെ ശുചീമുറിയിൽ പോയ കുട്ടിയെ ആറംഗസംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഇവരിൽ നിന്ന് രക്ഷപ്പെട്ട കുട്ടി തിരിച്ചെത്തി കുടുംബാംഗങ്ങളോട് സംഭവത്തെ പറ്റി പറഞ്ഞു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽകുക്ഡുർ പൊലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു.

തക്ക സമയത്ത് രക്ഷപ്പെട്ടില്ലായിരുന്നെങ്കിൽ പ്രതികൾ തന്നെ കൊലപ്പെടുത്തിയേനെ എന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

ABOUT THE AUTHOR

...view details