ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കത്തില്‍ ആറ് പേർ കൂടി മരിച്ചു. 27 ജില്ലകളിലായി 22 ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അസമിൽ വെള്ളപ്പൊക്കം രൂക്ഷം; ആറ് പേർ കൂടി മരിച്ചു - വെള്ളപ്പൊക്കം
ഈ വർഷം ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 76 ആയി ഉയർന്നു
അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റിയുടെ (എ.എസ്.ഡി.എം.എ) പ്രതിദിന വെള്ളപ്പൊക്ക റിപ്പോർട്ട് അനുസരിച്ച്, ലഖിംപൂരിലെ നൗബോയിച, ബാർപേട്ടയിലെ ബജാലി, മണിക്പൂർ, രംഗിയ, ബൊഖഖാത്ത്, ശിവസാഗർ എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതമാണ് മരിച്ചത്. ഈ വർഷം ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 76 ആയി ഉയർന്നു. ഇവരിൽ 50 പേർ വെള്ളപ്പൊക്കത്തിലും 26 പേർ മണ്ണിടിച്ചിലുമാണ് മരിച്ചത്. ബാർപേറ്റയെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്. 5.44 ലക്ഷത്തിലധികം ആളുകൾ ഇവിടെ ദുരിതത്തിലാണ്.