കശ്മീരില്‍ ഭീകരാക്രമണം; ആറ് പേര്‍ക്ക് പരിക്ക്
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം അഞ്ചാമത്തെ തവണയാണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
ജമ്മുകശ്‌മീര്‍: ബാരാമുള്ളയിലെ സോപോരയില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. സോപോരയിലെ ബസ് സ്റ്റാൻഡിനടുത്താണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം നാളെ കശ്‌മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണമുണ്ടായത്. ഒക്ടോബര്‍ ഇരുപത്തിയാറിന് ശ്രീനഗറിലെ കരണ്‍ നഗര്‍ പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ആറ് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു. പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കി.