കേരളം

kerala

ETV Bharat / bharat

സ്റ്റീൽ നിർമാണ കമ്പനിയില്‍ സ്ഫോടനം; ആറ് പേര്‍ക്ക് പരിക്ക് - Hyderabad

കമ്പനിയുടെ ഭാഗത്ത് നിന്ന് വന്ന പിഴവാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു

സ്റ്റീൽ നിർമാണ കമ്പനി ഹൈദരാബാദ് ജീഡിമെറ്റ്‌ല അഗ്നിശമനാ സേന steel company steel production company Hyderabad boiler blast
സ്റ്റീൽ നിർമാണ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ ആറ് പേർക്ക് പരിക്ക്

By

Published : Jan 13, 2020, 5:38 PM IST

Updated : Jan 13, 2020, 6:20 PM IST

ഹൈദരാബാദ്: ജീഡിമെറ്റ്‌ലയിലെ സ്റ്റീൽ നിർമാണ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ബിഹാറിൽ നിന്നും ഉത്തർ പ്രദേശിൽ നിന്നുമുള്ള തൊഴിലാളികൾക്കാണ് പരിക്കേറ്റത്. സ്റ്റീല്‍ നിര്‍മാണ കമ്പനിയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്റ്റീൽ നിർമാണ കമ്പനിയില്‍ സ്ഫോടനം; ആറ് പേര്‍ക്ക് പരിക്ക്

അഗ്നിശമനാ സേനയും പ്രദേശവാസികളും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കമ്പനിയുടെ ഭാഗത്ത് നിന്ന് വന്ന പിഴവാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു. മുമ്പും ഇതേ കമ്പനിയിൽ സ്ഫോടനം ഉണ്ടായിട്ടുണ്ടെന്നും അധികൃതർ നടപടികൾ സ്വീകരിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു. അപകടത്തിൽ ജീഡിമെറ്റ്‌ല പൊലീസ് അന്വേഷണം ആരംഭിച്ചു.

Last Updated : Jan 13, 2020, 6:20 PM IST

ABOUT THE AUTHOR

...view details