ഹൈദരാബാദ്:അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥരായി വേഷമിട്ട് തട്ടിപ്പ് നടത്തിയ കേസിൽ എൻജിഒ തലവൻ ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമീർപേട്ടിലെ മുൻ ടെലികോളറാണ് പ്രധാന പ്രതി. ശമ്പളം നൽകാത്തതിനെ തുടർന്ന് കമ്പനി ഉടമയോട് വിരോധം തോന്നിയ ഇയാൾ പണവും മറ്റ് വസ്തുക്കളും എടുക്കാൻ പദ്ധതിയിടുകയായിരുന്നു.
വ്യാജ റെയ്‌ഡ്; എൻജിഒ തലവൻ ഉൾപ്പെടെ ആറ് പേർ പിടിയിൽ - വ്യാജ റെയ്‌ഡ്
അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥരായി വേഷമിട്ട് മോഷണം നടത്തിയ എൻജിഒ തലവൻ ഉൾപ്പെട്ട സംഘത്തെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 23 നാണ് സംഘം വ്യാജ റെയ്ഡ് നടത്തിയത്.
വ്യാജ റെയ്‌ഡ്: എൻജിഒ തലവൻ ഉൾപ്പെടെ ആറ് പേർ പിടിയിൽ
എൻജിഒ തലവൻ ഉൾപ്പെടുന്ന സംഘം അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥരായി വേഷമിട്ട് 23ന് ഉടമയുടെ ഓഫീസും വസതിയും വ്യാജ റെയ്ഡ് നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലാപ്‌ടോപ്പുകളിൽ നിയമവിരുദ്ധമായ വീഡിയോകൾ ഉണ്ടെന്ന് പരാതി ലഭിച്ചെന്ന വ്യാജേനയാണ് സംഘം റെയ്ഡ് നടത്തിയത്. തുടർന്ന് 11 മൊബൈൽ ഫോണുകൾ, 11 ലാപ്‌ടോപ്പുകൾ, രണ്ട് സ്വർണ മാലകൾ, 20,000 രൂപ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും എടുത്തുകൊണ്ടുപോയെന്നും ഹൈദരാബാദ് പൊലീസ് പറഞ്ഞു.