ബെംഗളൂരു:ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് (സിഎംആർഎഫ്) വ്യാജ ചെക്കുകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുക്കാൻ ശ്രമിച്ച ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള ആറ് പേർ പിടിയിൽ. യഥാർഥ ചെക്കുകളുമായി സാമ്യമുള്ള വ്യാജ ചെക്കുകൾ നിർമിച്ച തട്ടിപ്പുകാർ വ്യാജ ചെക്ക് ബാങ്കിൽ നിക്ഷേപിക്കാൻ ശ്രമിച്ചതായി അന്വേഷണ സംഘം പറഞ്ഞു. മൂഡ്ബിദ്രിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 52 കോടി രൂപയുടെ ചെക്ക് നിക്ഷേപിക്കാൻ പ്രതികളിലൊരാൾ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചവർ പിടിയിൽ
യഥാർഥ ചെക്കുകളുമായി സാമ്യമുള്ള വ്യാജ ചെക്കുകൾ നിർമിച്ച തട്ടിപ്പുകാർ വ്യാജ ചെക്ക് ബാങ്കിൽ നിക്ഷേപിക്കാൻ ശ്രമിച്ചതായി അന്വേഷണ സംഘം പറഞ്ഞു. വ്യാജ ചെക്കുകൾ ഉപയോഗിച്ച് ആന്ധ്രപ്രദേശ് സിഎംആർഎഫിൽ നിന്ന് 117 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതായാണ് വിവരം.
സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥർ ആന്ധ്രയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ഇടപാട് തടഞ്ഞ് വെച്ചു. സംഭവത്തിൽ റവന്യൂ വകുപ്പ് അസിസ്റ്റന്‍റ് സെക്രട്ടറി പി മുരളി കൃഷ്ണ റാവു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സെപ്റ്റംബറിൽ ആന്ധ്രയിൽ കേസ് രജിസ്റ്റർ ചെയ്തു. വ്യാജ ചെക്കുകൾ ഉപയോഗിച്ച് ആന്ധ്രപ്രദേശ് സിഎംആർഎഫിൽ നിന്ന് 117 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതായാണ് വിവരം. ന്യൂഡൽഹിയിലും കൊൽക്കത്തയിലും വ്യാജ ചെക്കുകൾ ഉപയോഗിച്ച് നടത്തിയ സമാനമായ തട്ടിപ്പ് ശ്രമങ്ങളെക്കുറിച്ച് എസിബി പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.