യു.പിയില്‍ കാർ കനാലിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു - ഗൗതം ബുദ്ധനഗർ
ഉത്തർപ്രദേശിലെ ഗൗതം ബുദ്ധനഗർ ജില്ലയിലാണ് അപകടം നടന്നത്.
![യു.പിയില്‍ കാർ കനാലിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു gautam budddh nagar : six dead 5 injured as car plunges in canal കാർ കനാലിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു ഗൗതം ബുദ്ധനഗർ gautam budddh nagar](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5535076-145-5535076-1577673210082.jpg)
കാർ കനാലിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു
ലക്‌നൗ:കാർ കനാലിൽ മറിഞ്ഞ് അപകടം. ഞായറാഴ്‌ച രാത്രിയില്‍ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധനഗർ ജില്ലയിലുണ്ടായ അപകടത്തിൽ ആറ് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മല്ലു (12), നീരേഷ് (17), മഹേഷ് (35), നേത്രപാൽ (40), കിഷൻലാൽ (50), റാം ഖിലാരി (75) എന്നിവരാണ് മരിച്ചത്.സാമ്പലിൽ നിന്നും ഡൽഹിയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.