ബസുകൾ കൂട്ടിയിടിച്ച് ആറ് കുട്ടികൾക്ക് പരിക്കേറ്റു - ആറ് കുട്ടികൾക്ക് പരിക്ക്
കുട്ടികളെ നാട്ടുകാരുടെ സഹായത്തോടെ കപൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബസുകൾ കൂട്ടിയിടിച്ച് ആറ് കുട്ടികൾക്ക് പരിക്കേറ്റു
ന്യൂഡൽഹി: വെസ്റ്റ് ഡൽഹിയിലെ നരൈനയിൽ സ്‌കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് ആറ് കുട്ടികൾക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രാവിലെ 7.10 ന് ഫോൺ സന്ദേശം ലഭിച്ചതായി അഗ്നിശമന സേന അറിയിച്ചു. പരിക്കേറ്റ ആറ് കുട്ടികളെയും നാട്ടുകാരുടെ സഹായത്തോടെ കപൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.