കേരളം

kerala

ETV Bharat / bharat

പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതിന് ആറു പേര്‍ അറസ്റ്റില്‍ - പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതിന് ആറു പേര്‍ അറസ്റ്റില്‍

രാജേന്ദ്ര നഗറില്‍ ഒരു കൂട്ടം ആളുകള്‍ വഴക്കുണ്ടാക്കുന്നുവെന്ന് വിവരം ലഭിച്ചാണ് പൊലീസുകാര്‍ സംഭവസ്ഥലത്തെത്തിയത്.

six arrested for attacking police  പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതിന് ആറു പേര്‍ അറസ്റ്റില്‍  latest patna
പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതിന് ആറു പേര്‍ അറസ്റ്റില്‍

By

Published : Jan 3, 2020, 4:12 AM IST

പട്ന: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. രാജേന്ദ്ര നഗറില്‍ ഒരു കൂട്ടം ആളുകള്‍ വഴക്കുണ്ടാക്കുന്നുവെന്ന് വിവരം ലഭിച്ചാണ് പൊലീസുകാര്‍ സംഭവസ്ഥലത്തെത്തിയത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കുവാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയായിരുന്നു. കേസില്‍ ആറു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ മുകേഷ് കുമാര്‍ പറഞ്ഞു.


സമാനമായ രീതിയില്‍ മറ്റൊരു പൊലീസുകാരനും മര്‍ദ്ദനമേറ്റിരുന്നു. മൊബൈലില്‍ ഉച്ചത്തില്‍ പാട്ട് വെക്കരുതെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഒരു കൂട്ടം ആളുകള്‍ പൊലീസുകാരനെ മര്‍ദ്ദിച്ചത്.

ABOUT THE AUTHOR

...view details