കേരളം

kerala

By

Published : Sep 7, 2019, 5:23 PM IST

ETV Bharat / bharat

പുസ്തകങ്ങള്‍ പൂക്കുന്ന കശ്മീര്‍...

മൊബൈല്‍ ഫോണുകളിലും, കമ്പ്യൂട്ടറുകളിലും വിനോദ കണ്ടെത്തിയിരുന്ന കശ്മീരിലെ യുവതലമുറ ഇപ്പോള്‍ ഒഴിവ് സമയങ്ങള്‍ ചിലവഴിക്കുന്നത് പുസ്തകങ്ങള്‍ക്കൊപ്പമാണ്

പുസ്തകങ്ങള്‍ പൂക്കുന്ന കശ്മീര്‍...

ശ്രീനഗര്‍(ജമ്മു-കശ്മീര്‍):ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കും ജമ്മു-കശ്മീരില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. മൊബൈല്‍ ഫോണുകളിലും, കമ്പ്യൂട്ടറുകളിലും വിനോദം കണ്ടെത്തിയിരുന്ന കശ്മീരിലെ യുവതലമുറ ഇപ്പോള്‍ ഒഴിവ് സമയങ്ങള്‍ ചെലവഴിക്കുന്നത് പുസ്തകങ്ങള്‍ക്കൊപ്പമാണ്. പൊടിപിടിച്ചുകിടന്നിരുന്ന ലൈബ്രറികള്‍ക്ക് ഇതോടെ പുതുജീവന്‍ വെച്ചു. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളാണ് ഇവരില്‍ ഏറെയും. വലിയൊരു തിരിച്ചറിവാണ് ഇന്‍റര്‍നെറ്റിന് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ തങ്ങള്‍ക്കുണ്ടായതെന്നും ആ പഴയ കാലത്തേക്ക് മടങ്ങിയെത്താനും വായനശീലം വളര്‍ത്താന്‍ കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

പുസ്തകങ്ങള്‍ പൂക്കുന്ന കശ്മീര്‍...

ABOUT THE AUTHOR

...view details