ഡിസ്പൂർ: വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഉടൻ വീഡിയോ കോൺഫറൻസ് നടത്തുമെന്ന് അസം ആരോഗ്യ ധനമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 'ഓരോ സംസ്ഥാനങ്ങളുടെയും സാമ്പത്തിക സ്ഥിതി ധനമന്ത്രിമാരുമായി ചർച്ച ചെയ്യുമെന്ന് നിർമ്മല സീതാരാമൻ അറിയിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ സാധ്യമായ എല്ലാ സഹായങ്ങളും സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് സീതാരാമൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ശർമ്മ പറഞ്ഞു.
നിർമ്മല സീതാരാമൻ സംസ്ഥാന ധനമന്ത്രിമാരുമായി ചര്‍ച്ച നടത്തും - അസം ആരോഗ്യ ധനമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
വിവിധ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി ധനമന്ത്രിമാരുമായി ചർച്ച ചെയ്യുമെന്ന് നിർമ്മല സീതാരാമൻ അറിയിച്ചതായി അസം ആരോഗ്യ ധനമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു
നിർമ്മല സീതാരാമൻ സംസ്ഥാന ധനമന്ത്രിമാരുമായി ചര്‍ച്ച നടത്തും
ലോക്ക് ഡൗൺ കാരണം വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന ആയിരക്കണക്കിന് അസം സ്വദേശികള്‍ക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ആരംഭിച്ച "അസം കെയർസ്" എന്ന ആപ്പിന്‍റെ ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശർമ്മ. ഫോണിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന 4.25 ലക്ഷത്തിലധികം അസം സ്വദേശികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.