രണ്ടാം ഘട്ട കൊവിഡ് ദുരിതാശ്വാസ പാക്കേജ് ഇന്ന് പ്രഖ്യാപിക്കും - കേന്ദ്ര ധനമന്ത്രി
എംഎസ്‌എംഇകൾക്കും എൻബിഎഫ്‌സികൾക്കുമായുള്ള പണലഭ്യത നടപടികളോടെയുള്ള സാമ്പത്തിക പാക്കേജിന്‍റെ ആദ്യ ഘട്ടം ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.
രണ്ടാം ഘട്ട കൊവിഡ് ദുരിതാശ്വാസ പാക്കേജ്
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ രണ്ടാം ഘട്ട കൊവിഡ് -19 ദുരിതാശ്വാസ പാക്കേജ് ഇന്ന് പ്രഖ്യാപിക്കും.ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള സാമ്പത്തിക പാക്കേജ് ഒപ്പം തകർച്ച നേരിട്ട വ്യവസായങ്ങള്‍ക്കുമുള്ള പാക്കേജ് ധനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് മൂന്ന് ലക്ഷം കോടി രൂപയാണ് മന്ത്രി പ്രഖ്യാപിച്ചത് .