ജയ്‌പൂര്‍:പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വീടുകൾ തോറും കയറി ഇറങ്ങി ബോധവൽകരണം നടത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കാഗ്‌സി മൊഹല്ല, സംഗാനിർ, ഖുദബക്ഷ് ചൗക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ന് പ്രചാരണം നടത്തിയത്. പ്രതിപക്ഷം പുതിയ പൗരത്വ നിയമത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി നിര്‍മല സീതാരാമന്‍ ആരോപിച്ചു.
പൗരത്വ ഭേദഗതി നിയമം; വീടുകൾ തോറും ബോധവൽകരണം നടത്തി നിര്‍മല സീതാരാമന്‍ - caa awareness campaign
ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചും കൃത്യമായി പഠിക്കണമെന്നും അതിനെക്കുറിച്ചുള്ള ആശങ്കകൾ മാറ്റണമെന്നും ധനമന്ത്രി മുസ്‌ലിം കുടുംബങ്ങളോട് പറഞ്ഞു
പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം എടുത്ത് കളയില്ലെന്നും ആരോപണങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷത്തിന് മറ്റ് വിഷയങ്ങളില്ലാത്തതിനാലാണ് അവർ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്നും നിർമല സീതാരാമൻ ആരോപിച്ചു. ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചും കൃത്യമായി പഠിക്കണമെന്നും അതിനെക്കുറിച്ചുള്ള ആശങ്കകൾ മാറ്റണമെന്നും ധനമന്ത്രി മുസ്‌ലിം കുടുംബങ്ങളോട് പറഞ്ഞു. ജയ്‌പൂര്‍ എംപി രാംചരൺ ബോഹ്റയും മറ്റ് നേതാക്കളും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനൊപ്പം പ്രചരണത്തിനുണ്ടായിരുന്നു.