ന്യൂഡല്‍ഹി: ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിനു സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാര വിഷയത്തിൽ ജിഎസ്ടി കൗൺസിലിന്‍റെ നിർണായക യോഗം ഇന്ന്. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന യോഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വീഡിയോ കോൺഫറൻസിംഗിലൂടെ അധ്യക്ഷത വഹിക്കും. അഭിപ്രായ ഐക്യത്തിനു മന്ത്രിതല സമിതി എന്ന ബിജെപി ഇതര സംസ്ഥാനങ്ങളുടെ നിർദേശം യോഗം പരിഗണിക്കും. ഈ വിഷയം മാത്രമാണ് ഇന്നത്തെ അജൻഡയിലുള്ളത്. കഴിഞ്ഞയാഴ്ച വോട്ടെടുപ്പിന്‍റെ ഘട്ടമെത്തിയപ്പോൾ തീരുമാനം അടുത്ത യോഗത്തിലേക്കു മാറ്റുകയായിരുന്നു. ജിഎസ്‌ടി ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്കു ലഭിക്കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്രം അനുകൂല നിലപാടു സ്വീകരിക്കാതിരുന്നതും സംസ്ഥാനങ്ങള്‍ക്കു സ്വീകാര്യമല്ലാത്ത വായ്പാ നിബന്ധനകള്‍ മുന്നോട്ടു വച്ചതുമാണ് കഴിഞ്ഞ അഞ്ചിന് ചേര്‍ന്ന കൗണ്‍സില്‍ യോഗം അലസിപ്പിരിയാന്‍ ഇടയാക്കിയത്. സംസ്ഥാനങ്ങളുടെ പരോക്ഷ നികുതി വരുമാനത്തില്‍ ജിഎസ്‌ടി മൂലമുണ്ടായ കുറവുകള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളായിരിക്കും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ചര്‍ച്ച ചെയ്യുക.
ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്; സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാര വിഷയത്തില്‍ തീരുമാനമുണ്ടാകും - ചരക്ക്, സേവന നികുതി
കേന്ദ്ര സര്‍ക്കാര്‍ തന്നെ വായ്പയെടുക്കണമെന്നാണ് കേരളമുള്‍പ്പെടെ 9 സംസ്ഥാനങ്ങളുടെ ആവശ്യം
http://10.10.50.85//kerala/12-October-2020/nirmala_1210newsroom_1602478637_333.JPG
കഴിഞ്ഞ യോഗത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വരുമാനത്തിലുണ്ടായ നഷ്ടം നികത്താന്‍ വായ്പ എന്ന ഉപാധിയാണ് കേന്ദ്രം മുന്നോട്ടുവച്ചത്. എന്നാല്‍ നിലവിലെ റവന്യൂ കമ്മിയായ 2.35 ലക്ഷം കോടി രൂപ കേന്ദ്രം വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കട്ടെ എന്ന നിലപാടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ സ്വീകരിച്ചത്. എന്നാല്‍ കേരളമുള്‍പ്പെടെ പത്തു സംസ്ഥാനങ്ങള്‍ കേന്ദ്രം മുന്നോട്ടുവച്ച രണ്ടു വായ്പാ നിബന്ധനകളുമായും യോജിക്കാന്‍ തയ്യാറായിരുന്നില്ല.