കേരളം

kerala

ETV Bharat / bharat

ബജറ്റിലേത് പൊള്ളയായ വാഗ്ദാനങ്ങൾ, കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് യെച്ചൂരി - ഇടക്കാല ബജറ്റ

"തെരഞ്ഞെടുപ്പ് അടുക്കവേ ജനങ്ങളെ വി‍‍ഡ്ഢികളാക്കാനുള്ള ശ്രമം ഇത്തവണ വിജയിക്കില്ല"കേന്ദ്രസര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റിനെതിരെ യെച്ചൂരി.

ഫയല്‍ ചിത്രം

By

Published : Feb 1, 2019, 5:31 PM IST

Updated : Feb 1, 2019, 6:15 PM IST

2014ല്‍ മോദി അധികാരത്തില്‍ എത്തിയപ്പോള്‍ നല്‍കിയ പൊളളയായ വാഗ്ദാനങ്ങളാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റിലുളളതെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

10 കോടി തൊഴിൽ സൃഷ്ടിക്കുമെന്നാണ് അന്ന് പറഞ്ഞത്. 100 പുതിയ സ്മാർട്ട്‌ നഗരങ്ങൾ, കർഷക വരുമാനം ഇരട്ടിപ്പിക്കൽ, ഓരോ ഭാരതീയന്‍റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് അന്ന് നൽകിയത്.ഇപ്പോൾ വീണ്ടും കുറേ വാഗ്ദാനങ്ങൾ നൽകുകയാണെന്നും , തെരഞ്ഞെടുപ്പ് അടുക്കവേ ജനങ്ങളെ വി‍‍ഡ്ഢികളാക്കാനുള്ള ശ്രമം ഇത്തവണ വിജയിക്കില്ലന്നും സീതാറാം യെച്ചൂരി പറഞ്ഞു.
അതേ സമയം എല്ലാ വിഭാഗങ്ങളേയും പരിഗണിച്ചുകൊണ്ടുള്ള മികച്ച ബജറ്റാണ് ഇത്തവണത്തേതെന്ന് ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ പറഞ്ഞു.


Last Updated : Feb 1, 2019, 6:15 PM IST

ABOUT THE AUTHOR

...view details