ന്യൂഡൽഹി: ജാമിയ മിലിയയിലെ പൊലീസ് അതിക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനായി ഡൽഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണ വിഭാഗം ജാമിയ മിലിയയിലെത്തി. ഡിസിപി രാജേഷ് ദേവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കാമ്പസിലെത്തിയത്. സംഘം മൂന്ന് മണിക്കൂറോളം കാമ്പസിൽ ചെലവഴിക്കുകയും ഉദ്യോഗസ്ഥരുമായും വിദ്യാർഥികളുമായും സംവദിക്കുകയും ചെയ്തു.
സിഎഎ പ്രതിഷേധം; പ്രത്യേക അന്വേഷണ സംഘം ജാമിയ മിലിയ സന്ദര്‍ശിച്ചു - സിഎഎ പ്രതിഷേധം
സംഘം മൂന്ന് മണിക്കൂറോളം കാമ്പസിൽ ചെലവഴിക്കുകയും ഉദ്യോഗസ്ഥരുമായും വിദ്യാർഥികളുമായും സംവദിക്കുകയും ചെയ്തു
![സിഎഎ പ്രതിഷേധം; പ്രത്യേക അന്വേഷണ സംഘം ജാമിയ മിലിയ സന്ദര്‍ശിച്ചു Jamia viral videos Jamia protest against CAA Delhi Police's special investigation team DCP Rajesh Dev സിഎഎ പ്രതിഷേധം പ്രത്യേക അന്വേഷണ സംഘം ജാമിയ മിലിയയിലെത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6124191-211-6124191-1582097636203.jpg)
സിഎഎ പ്രതിഷേധം;പ്രത്യേക അന്വേഷണ സംഘം ജാമിയ മിലിയയിലെത്തി
സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ സമരത്തിനിടെ ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളെ ലൈബ്രറിയിൽ വച്ച് പൊലീസ് ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഡിസംബര്‍ 15ന് ലൈബ്രറിയിലെ ഒന്നാം നിലയിലെ എം.എ എം.ഫിൽ സെക്ഷനിലാണ് പൊലീസ് ആക്രമണം നടത്തിയത്.