ലഖ്‌നൗ: കാൺപൂർ ആക്രമണക്കേസിലെ പ്രത്യേക അന്വേഷണ റിപ്പോർട്ട് വൈകിയേക്കും. കേസിൽ ഇന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചിരുന്നത്. എന്നാൽ അന്വേഷണത്തിന് ആവശ്യമായ ചില രേഖകൾ ലഭിച്ചിട്ടില്ലെന്നാണ് എസ്ഐടി അധികൃതർ നൽകുന്ന വിവരം. കാൺപൂർ ആക്രമണക്കേസിൽ ഡിവൈഎസ്‌പി ദേവേന്ദ്ര മിശ്ര ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
കാൺപൂർ ആക്രമണക്കേസിൽ എസ്ഐടി റിപ്പോർട്ട് വൈകിയേക്കും - UP
റിപ്പോർട്ട് പൂർത്തീകരിക്കുന്നതിന് ഒരു മാസം സമയം കൂടി ആവശ്യമുണ്ടെന്നും ഇത് സർക്കാരിനെ അറിയിക്കുമെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.
കാൺപൂരിലെ ശിവ്‌ലി പൊലീസ് സ്റ്റേഷനില്‍ അന്നത്തെ മന്ത്രിയായിരുന്ന സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിൽ വികാസ് ദുബെയെ കുറ്റവിമുക്തനാക്കിയതുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചിട്ടില്ല. മറ്റ് പല കേസുകളിൽ വികാസ് ദുബെക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട രേഖകളും ലഭിക്കാനുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.
ദുബെക്ക് പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം, കൊടും കുറ്റവാളിയായി മാറുന്നതിലേക്ക് നയിച്ച ഘടകങ്ങൾ എന്നിവയാണ് എസ്ഐടിയുടെ അന്വേഷണ പരിധിയിലുള്ളത്. റിപ്പോർട്ട് പൂർത്തീകരിക്കുന്നതിന് ഒരു മാസം സമയം കൂടി ആവശ്യമുണ്ടെന്നും ഇത് സർക്കാരിനെ അറിയിക്കുമെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.