കേരളം

kerala

ETV Bharat / bharat

യുപി കൂട്ടബലാത്സംഗം: പ്രത്യേക അന്വേഷണസംഘം ഹാത്രാസില്‍ - മൂന്ന് അംഗ പ്രത്യേക അന്വേഷണ സംഘം

ആഭ്യന്തര സെക്രട്ടറി ഭഗവാൻ സ്വരൂപിന്‍റെ നേതൃത്വത്തിലുള്ള മൂന്ന് അംഗ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ബുധനാഴ്ച വൈകുന്നേരം ഹാത്രാസിലെത്തി കൂട്ടബലാത്സംഗ കേസില്‍ അന്വേഷണം ആരംഭിച്ചു.

SIT reaches Hathras  hATHRAS GANG RAPE CASE  SIT to probe Hathras gang rape case  Bhagwan Swarup  hATHRAS NEWS  Uttar Pradesh News today  യുപി കൂട്ടബലാത്സംഗം  ഹത്രാസ്  മൂന്ന് അംഗ പ്രത്യേക അന്വേഷണ സംഘം  എസ്ഐടി
യുപി കൂട്ടബലാത്സംഗം: പ്രത്യേക അന്വേഷണസംഘം ഹാത്രാസില്‍

By

Published : Oct 1, 2020, 12:19 PM IST

ഹത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നടന്ന കൂട്ടബലാത്സംഗ കേസ് അന്വേഷിക്കുന്നതിനായി രൂപീകരിച്ച മൂന്ന് അംഗ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ബുധനാഴ്ച വൈകിട്ട് ജില്ലയിലെത്തി. ആഭ്യന്തരസെക്രട്ടറി ഭഗവാൻ സ്വരൂപിന്‍റെ നേതൃത്വത്തിലുള്ള എസ്‌ഐടി ഇന്നലെ വൈകിട്ട് ചന്ദപ പൊലീസ് സ്റ്റേഷനിൽ എത്തി കേസുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും പരിശോധിച്ചു. ടീം പ്രാഥമിക അന്വേഷണം ആരംഭിച്ചതായും അനുവദിച്ച ഏഴു ദിവസത്തിനുള്ളിൽ മുഴുവൻ അന്വേഷണവും പൂർത്തിയാക്കി റിപ്പോർട്ട് ഭരണകൂടത്തിന് കൈമാറുമെന്നും സ്വരൂപ് പറഞ്ഞു. ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതായും അദ്ദേഹം അറിയിച്ചു. ഹത്രാസ് കൂട്ടബലാത്സംഗ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസമാണ് മൂന്ന് അംഗ എസ്ഐടി രൂപീകരിച്ചത്.

ABOUT THE AUTHOR

...view details