ലക്നൗ:ബിജെപി നേതാവ് ചിന്മയാനന്ദിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വാമി ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതി നല്‍കിയ നിയമവിദ്യാര്‍ഥിനിയെ പണം തട്ടാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത പെണ്‍കുട്ടിയെ കോട്‌വാലി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.
ചിന്മയാനന്ദിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു - ബിജെപി നേതാവ് ചിന്മയാനന്ദ്
ചിന്മയാനന്ദില്‍ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്
ചിന്മയാനന്ദിനെതിരെ പരാതി നല്‍കിയ യുവതിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു
ചിന്മയാനന്ദില്‍ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. കേസില്‍ യുവതി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കീഴ്കോടതി പരിഗണിച്ചിരുന്നു. നാളെ വാദം കേള്‍ക്കാനിരിക്കെയാണ് അന്വേഷണ സംഘത്തിന്‍റെ പെട്ടെന്നുണ്ടായ അറസ്റ്റ്.