പൗരത്വ നിയമ ഭേദഗതി പ്രതിഷേധം: ബംഗ്ലാദേശ് പൗരന്മാര്‍ക്ക് പങ്കെന്ന് പൊലീസ് - പൗരത്വ നിയമ ഭേദഗതി പ്രതിഷേധം
പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് എസ്.ഐ.ടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

ന്യൂഡൽഹി:പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനിടെ ദില്ലിയിലെ സീമാപുരി പ്രദേശത്ത് 15 ഓളം “അനധികൃത” ബംഗ്ലാദേശ് പൗരന്മാ അക്രമം നടത്തിയതായി പൊലീസ്. അക്രമത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെതാണ് വിലയിരുത്തല്‍. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് എസ്.ഐ.ടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവരെ ഉടന്‍ അരസ്റ്റ് ചെയ്യുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. ഇവര്‍ക്ക് പുറത്തുനിന്നും സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അക്രമം മുന്‍കൂട്ടി ആസുത്രണം ചെയ്തതാണോ എന്നും അന്വേഷിക്കും. പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരത്തെ 11 പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.