ഉത്തര്‍പ്രദേശ്: മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിക്കുന്നതുവരെ ഉന്നാവോ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് ബന്ധുക്കൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീട്ടിലെത്തി പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് വാക്കുനല്‍കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം. ശനിയാഴ്‌ച രാത്രിയോടെയായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം ഉന്നാവോയിലെ വീട്ടിലെത്തിച്ചത്. അതീവ സുരക്ഷയോടെയാണ് മൃതദേഹം എത്തിച്ചത്.
മുഖ്യമന്ത്രി സന്ദര്‍ശിക്കാതെ ഉന്നാവോ പെണ്‍കുട്ടിയെ സംസ്‌കരിക്കില്ലെന്ന് ബന്ധുക്കൾ
പെണ്‍കുട്ടിയുടെ മൃതദേഹം ശനിയാഴ്‌ച രാത്രിയോടെ ഉന്നാവോയിലെ വീട്ടിലെത്തിച്ചു
മുഖ്യമന്ത്രി സന്ദര്‍ശിക്കാതെ ഉന്നാവോ പെണ്‍കുട്ടിയെ സംസ്‌കരിക്കില്ലെന്ന് ബന്ധുക്കൾ
പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നഷ്‌ടപരിഹാരമായി നല്‍കിയിരുന്നു. തന്‍റെ മകളുടെ ജീവന്‍റെ വിലയാണോ 25 ലക്ഷം രൂപയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാര്‍ ജോലി ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരിയും രംഗത്തെത്തി.