ന്യൂഡൽഹി:ജൂലൈ 31നകം ഡൽഹിയിൽ കൊവിഡ് കേസുകൾ 5.5 ലക്ഷത്തിലെത്തുമെന്ന് പറഞ്ഞ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആളുകളെ ഭയപ്പെടുത്താൻ ശ്രമിച്ചിരുന്നുവെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടലിലൂടെ സ്ഥിതി നിയന്ത്രണവിധേയമാക്കിയെന്ന് സിറ്റി ബിജെപി യൂണിറ്റ് പറഞ്ഞു. ജൂലൈ അവസാനത്തോടെ ഡൽഹിയിൽ 5.5 ലക്ഷം കൊവിഡ് കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും രോഗികളെ പാർപ്പിക്കാൻ 80,000 കിടക്കകൾ ആവശ്യമാണെന്നും ജൂണിൽ ആം ആദ്മി പാർട്ടി നേതാവ് പറഞ്ഞിരുന്നു.
ജൂലൈ 31 നകം 5.5 ലക്ഷം കൊവിഡ് കേസുകൾ ഉണ്ടാകുമെന്ന് അവകാശപ്പെട്ട് സിസോദിയ ആളുകളെ ഭയപ്പെടുത്താൻ ശ്രമിച്ചത് എന്തിനാണെന്ന് അരവിന്ദ് കെജ്‌രിവാൾ സർക്കാർ പറയണമെന്ന് ഡൽഹി ബിജെപി പ്രസിഡന്‍റ് ആദേഷ് ഗുപ്ത പറഞ്ഞു. എന്നാൽ വിഷയത്തിൽ സിസോദിയയിൽ നിന്നോ ആം ആദ്മി പാർട്ടിയിൽ നിന്നോ പ്രതികരണം ഉണ്ടായിട്ടില്ല.