നികുതിവിഹിതം ആവശ്യപ്പെട്ട് മനീഷ് സിസോദിയ; നിര്‍മല സീതാരാമനുമായി കൂടികാഴ്‌ച നടത്തി - മനീഷ് സിസോദിയ
2001 ന് ശേഷം നികുതി വരുമാനത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും കിട്ടേണ്ട പണം കിട്ടിയിട്ടില്ലെന്ന് സിസോദിയ ട്വീറ്റ് ചെയ്‌തു.
ന്യൂഡല്‍ഹി:നികുതി ശേഖരിച്ചതില്‍ സംസ്ഥാനത്തിന് കിട്ടേണ്ട വിഹിതം ആവശ്യപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനുമായി കൂടികാഴ്‌ച നടത്തി. യമുനാ നദിയുടെ ശുദ്ധീകരണം, വൈദ്യുതി വിതരണം, കുടിവെള്ള വിതരണം തുടങ്ങിയവ നടപ്പാക്കാന്‍ പണം അത്യാവശ്യമാണെന്ന് സിസോദിയ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പാലിറ്റികളുടെ വികസനത്തിനായുള്ള ഫണ്ട് അനുവദിക്കണമെന്നും മനീഷ് സിസോദിയ നിര്‍മല സീതാരാമനുമായി നടത്തിയ കൂടികാഴ്‌ചയില്‍ ആവശ്യപ്പെട്ടു. നേരത്തെ 2001 ന് ശേഷം നികുതി വരുമാനത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും കിട്ടേണ്ട പണം കിട്ടിയിട്ടില്ലെന്ന് സിസോദിയ ട്വീറ്റ് ചെയ്‌തിരുന്നു.