ഹ്യൂസ്റ്റൺ:ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ 'ഹൗഡി മോദി' തരംഗമായി മാറുക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ പതിമൂന്നുകാരന്‍ സാത്വിക് ഹെഗ്‌ഡെ നരേന്ദ്ര മോദിയുടെയും ഡൊണാൾഡ് ട്രംപിന്‍റെയുമൊപ്പം എടുത്ത സെൽഫി വീഡിയോയും സോഷ്യൽ മീഡിയ ശ്രദ്ധയാകര്‍ഷിക്കുന്നു.
മോഡിയേയും ട്രംപിനെയും ഒറ്റഫ്രെയിമില്‍ കൊണ്ടുവന്ന് പതിമൂന്നുകാരന്‍; സോഷ്യല്‍മീഡിയയില്‍ താരമായി സാത്വിക് - thirteen year old boy's selfi with modi and trump
ട്രംപ് മോദിയുടെ പുറകിലൂടെ കൈ ചേര്‍ത്തു പിടിച്ച് സെല്‍ഫിയെടുക്കുന്നതാണ് വീഡിയോയിലുള്ളത്.
ട്രംപ് മോദിയുടെ പുറകിലൂടെ കൈ ചേര്‍ത്തു പിടിച്ച് സെല്‍ഫിയെടുക്കുന്നതാണ് വീഡിയോയിലുള്ളത്. 50,000 ത്തോളം പേർ പങ്കെടുത്ത 'ഹൗഡി മോദി'യിൽ യോഗാ പ്രദർശനത്തിന്‍റെ ഭാഗമായാണ് കർണാടക സ്വദേശിയായ സാത്വിക് ഹെഗ്‌ഡെയും കുടുംബവും പങ്കെടുത്തത്. യോഗ കൂടാതെ ഭരതനാട്യം, ഗാർബ, മോഹിനിയാട്ടം പോലുള്ള കലാപരിപാടികളും 'ഹൗഡി മോദി'യിൽ വിരുന്നൊരുക്കി.
അമേരിക്കയിലെ ടെക്സാസിൽ ഇന്തോ- അമേരിക്കക്കാർ നരേന്ദ്ര മോദിക്കു വേണ്ടി ഒരുക്കിയ വിരുന്നിൽ ട്രംപിനെ പ്രധാനമന്ത്രി ഇന്ത്യയുടെ സുഹൃത്തെന്നാണ് അഭിസംബോധന ചെയ്‌തത്. കശ്മീര്‍ വിഷയവും ഇന്ത്യയോട് പാകിസ്ഥാന്‍ തുടര്‍ന്ന് വരുന്ന ശത്രുതാ മനോഭാവവും പ്രസംഗത്തില്‍ മോദി പരാമർശിച്ചു.