ഭുവനേശ്വർ: ഒഡീഷയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 561 കൊവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 8,106 ആയി ഉയർന്നു. രണ്ട് മരണങ്ങൾ കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതോടെ ഒഡീഷയിലെ കൊവിഡ് മരണസംഖ്യ 29 ആയി.
ഒഡീഷയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന - Single-day spike of 561 COVID-19 cases in Odisha
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സ്ഥിരീകരിച്ചത് 561 കൊവിഡ് -19 കേസുകൾ.
കൊവിഡ്
പുതിയ 561 രോഗികളിൽ എൻഡിആർഎഫ് ജീവനക്കാരനും ഉൾപ്പെടുന്നു.ഇതില്‍ 425 പേർ ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുള്ളവരാണ്. രോഗികളുടെ കോൺടാക്റ്റ്-ട്രേസിങ്ങ് നടന്നുവരികയാണെന്ന് അധികൃതർ പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച എൻഡിആർഎഫ് ജീവനക്കാരൻ ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ നിന്ന് മടങ്ങിയെത്തിയതാണ്.