തിരുപ്പതി: തിരുമല ദേവസ്ഥാനത്തിലെ സ്വർണാഭരണങ്ങൾ വീണ്ടും മോഷ്ടിക്കപ്പെട്ടു. രണ്ട് സ്വർണ മോതിരവും അഞ്ച് കിലോ വീതമുള്ള രണ്ട് വെള്ളിക്കിരീടങ്ങളുമാണ് ടിടിഡി ട്രഷറിയിൽ നിന്ന് മോഷണം പോയത്.
തിരുപ്പതി ക്ഷേത്രത്തില്‍ നിന്ന് വീണ്ടും ആഭരണം മോഷണം പോയി
അഞ്ച് കിലോ വീതമുള്ള രണ്ട് വെള്ളിക്കിരീടവും രണ്ട് സ്വർണമോതിരവുമാണ് മോഷണം പോയത്.
ആഭരണങ്ങൾ മോഷണം പോയതിനെ തുടർന്ന് അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് ഓഫീസർ ശ്രീനിവാസിനെതിരെ നടപടി സ്വീകരിക്കാനും അദ്ദേഹത്തിന്‍റെ ശമ്പളത്തിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങളുടെ തുക ഈടാക്കാനും ടിടിഡി തീരുമാനിച്ചു. ഈ വർഷം ഫെബ്രുവരിയില്‍ 1.3 കിലോ തൂക്കം വരുന്ന മൂന്ന് സ്വർണ കിരീടങ്ങളും സമാന രീതിയില്‍ ശ്രീ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിൽ നിന്ന് മോഷണം പോയിരുന്നു. വെങ്കിടേശ്വര ദേവനും ശ്രീലക്ഷ്‌മി ദേവിക്കും പദ്‌മാവതിക്കും അണിയിക്കാന്‍ പുരാതനകാലം മുതൽ ഉപയോഗിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്.