ഗാംഗ്‌ടോക്: സംസ്ഥാനത്ത് 25 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 2,816 ആയി. കിഴക്കൻ സിക്കിം ജില്ലയിൽ 20 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. അഞ്ച് പുതിയ കേസുകളാണ് തെക്കൻ സിക്കിമിൽ രജിസ്റ്റർ ചെയ്‌തതെന്ന് സംസ്ഥാന ഐഇസി അംഗം സോനം ഭൂട്ടിയ പറഞ്ഞു.
സിക്കിമിൽ 25 പുതിയ കൊവിഡ് കേസുകള്‍ - Sikkim active coronavirus cases
സംസ്ഥാനത്ത് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണനിരക്ക് 35 ആയി
സിക്കിമിൽ 25 പുതിയ കൊവിഡ് കേസുകള്‍
698 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രണ്ട് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണനിരക്ക് 35 ആയി. 2,083 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയെന്നും സിക്കിമിൽ ആകെ 49,495 കൊവിഡ് പരിശോധനകൾ നടത്തിയെന്നും അദ്ദേഹം കൂട്ടിചേർത്തു.