സിക്കിം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു - Sikkim CM's wife test positive for COVID-19
കൃഷ്ണ റായിക്കും കുടുംബത്തിലെ മറ്റ് ചില അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ച വിവരം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങിന്‍റെ ഭാര്യയാണ് ഫേസ് ബുക്കിലൂടെ അറിയിച്ചത്.
ഗാങ്‌ടോക്:സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങിന്‍റെ ഭാര്യ കൃഷ്ണ റായിക്കും കുടുംബത്തിലെ മറ്റ് ചില അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പ്രേം സിങ് തമാങ്ങിന്‍റെ ഭാര്യ തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. "നിർഭാഗ്യവശാൽ ഞങ്ങൾ കൊവിഡ് ബാധിതരാണെന്നും ഞങ്ങളുമായി സമ്പർക്കം പുലർത്തിയവരോട് കൊവിഡ് പരിശോധിക്കാനും അഭ്യർഥിക്കുന്നു" എന്നാണ് ഫേസ് ബുക്ക് പോസ്റ്റ്. ഡോക്ടറിന്‍റെ നിർദേശ പ്രകാരം താനും കുടുംബാംഗങ്ങളും വീട്ടിൽ ക്വാറന്‍റൈനിൽ തുടരുകയാണെന്നും കൃഷ്ണ റായി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ മിന്‍റോക്‌ഗാങ്ങ് കൊവിഡ് കെയർ സെന്‍ററാക്കി. മുഖ്യമന്ത്രിയെ മറ്റൊരു വീട്ടിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.