ന്യൂഡല്‍ഹി: താലിബാന്‍ തീവ്രവാദികള്‍ ബന്ദിയാക്കിയ സിഖ് അഭയാര്‍ഥിയെ രക്ഷപ്പെടുത്തി. അമ്പത്തഞ്ചുകാരനായ നിദാന്‍ സിങ് സച്ച്‌ദേവാണ് ഒരു മാസത്തിലധികമുള്ള താലിബാന്‍ തടവില്‍ നിന്നും രക്ഷപ്പെട്ടത്. അഫ്‌ഗാന്‍ സുരക്ഷാ സേനയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. പാക് പ്രവിശ്യയായ അഫ്‌ഗാനിസ്ഥാനില്‍ നിന്നാണ് ഇയാളെ തീവ്രവാദികള്‍ തട്ടികൊണ്ട് പോയത്. ഗുരു നാനാക് സാഹിബ് ഗുരുദ്വാരയില്‍ സേവനം ചെയ്‌തുകൊണ്ടിരിക്കെയാണ് ഇയാളെ നാല് താലിബാന്‍ തീവ്രവാദികള്‍ തട്ടികൊണ്ട് പോവുന്നത്. തുടര്‍ന്ന് ഡല്‍ഹിയില്‍ താമസിക്കുന്ന ഇയാളുടെ ഭാര്യ പ്രധാനമന്ത്രിക്ക് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതുകയായിരുന്നു. തുടര്‍ന്ന് അഫ്‌ഗാനിസ്ഥാന്‍ സര്‍ക്കാരുമായി ബന്ധപ്പെടുകയും അഫ്‌ഗാന്‍ സുരക്ഷാ സേന നിദാന്‍ സിങ് സച്ച്‌ദേവയെ രക്ഷപ്പെടുത്തുകയുമായിരുന്നു.
താലിബാന്‍ തീവ്രവാദികള്‍ ബന്ദിയാക്കിയ സിഖ് അഭയാര്‍ഥിയെ രക്ഷപ്പെടുത്തി - താലിബാന്‍ തീവ്രവാദികള്‍ ബന്ദിയാക്കിയ സിഖ് അഭയാര്‍ഥിയെ രക്ഷപ്പെടുത്തി
അമ്പത്തഞ്ചുകാരനായ നിദാന്‍ സിങ് സച്ച്‌ദേവാണ് ഒരു മാസത്തിലധികമുള്ള താലിബാന്‍ തടവില്‍ നിന്നും രക്ഷപ്പെട്ടത്. അഫ്‌ഗാന്‍ സുരക്ഷാ സേനയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. അഫ്‌ഗാന്‍ സ്വദേശിയായ സച്ച്‌ദേവ കുടുംബവുമായി ഡല്‍ഹിയില്‍ താമസിച്ചുവരികയായിരുന്നു.
![താലിബാന്‍ തീവ്രവാദികള്‍ ബന്ദിയാക്കിയ സിഖ് അഭയാര്‍ഥിയെ രക്ഷപ്പെടുത്തി Sikh refugee man Taliban militants' captive man rescued from Taliban Nidhan Singh Sachdeva താലിബാന്‍ തീവ്രവാദികള്‍ ബന്ദിയാക്കിയ സിഖ് അഭയാര്‍ഥിയെ രക്ഷപ്പെടുത്തി താലിബാന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8076471-265-8076471-1595072489757.jpg)
അഫ്‌ഗാന്‍ സ്വദേശിയായ സച്ച്‌ദേവ ഭാര്യയും രണ്ട് ആണ്‍കുട്ടികളും മൂന്ന് പെണ്‍മക്കളുമായി ഡല്‍ഹിയില്‍ താമസിച്ചുവരികയായിരുന്നു. 1992ല്‍ അഫ്‌ഗാന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഇവര്‍ അഭയാര്‍ഥികളായി ഡല്‍ഹിയിലെത്തുകയായിരുന്നു. ഡല്‍ഹിയിലെ ഗുരുദ്വാരയില്‍ പാചകക്കാരനായിരുന്നു ഇയാള്‍. രക്ഷപ്പെട്ടതിന് ശേഷം നിദാന്‍ സിങ് സച്ച്‌ദേവ പാട്‌കിയ ഗവര്‍ണര്‍ക്കും, ഹിന്ദു സിക്ക് കമ്മ്യൂണിറ്റിക്കും സെക്യൂരിറ്റി ഏജന്‍സികള്‍ക്കും അഫ്‌ഗാനിസ്ഥാനിലെ സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞു. നിലവില്‍ അഫ്‌ഗാനില്‍ അറുന്നൂറിലധികം സിക്ക് കുടുംബങ്ങളുണ്ട്. ഒരു ലക്ഷത്തിലധികം ഹിന്ദു സിക്ക് കുടുംബങ്ങള്‍ ജീവിച്ചിരുന്ന അഫ്‌ഗാനില്‍ 1990ല്‍ താലിബാന്‍ രൂപം കൊണ്ടതോടെയാണ് ഇവര്‍ ഇന്ത്യ, കാനഡ മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കുടിയേറിയത്.