ഇസ്ലാമാബാദ്:പാകിസ്ഥാനിലെ കര്‍താര്‍പൂര്‍ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ പോയ സിഖ് പെണ്‍കുട്ടിയെ കാണാതായി. സംഭവവുമായി ബന്ധപ്പെട്ട് ലാഹോറില്‍ നിന്നും ഫൈസലാബാദില്‍ നിന്നും പാകിസ്ഥാന്‍ പൊലീസ് നാല് പേരെ പിടികൂടി.
കര്‍താര്‍പൂര്‍ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ പോയ പെണ്‍കുട്ടിയെ കാണാതായി - Gurdwara Kartarpur Sahib
സംഭവവുമായി ബന്ധപ്പെട്ട് ലാഹോറില്‍ നിന്നും ഫൈസലാബാദില്‍ നിന്നും പാകിസ്ഥാന്‍ പൊലീസ് നാല് പേരെ പിടികൂടി
പാക് അധീന പഞ്ചാബിലെ കർതാർപൂരിൽ ഗുരു നാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദർബാർ സാഹിബും ഇന്ത്യയിലെ ഗുരുദാസ്‌പൂരിലുള്ള ദേരാ ബാബാ നാനാക്ക് ഗുരുദ്വാരയും പരസ്‌പരം ബന്ധിപ്പിക്കുന്ന കർതാർപൂർ ഇടനാഴി നവംബര്‍ ഒമ്പതിനായിരുന്നു തുറന്നുകൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു 500 ഇന്ത്യക്കാരടങ്ങുന്ന ആദ്യ തീര്‍ഥാടക സംഘത്തിന്‍റെ യാത്രക്ക് തുടക്കമിട്ടത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനായിരുന്നു പാകിസ്ഥാൻ ഭാഗത്തെ ഇടനാഴി ഉദ്ഘാടനം ചെയ്‌തത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പെടെയുള്ളവര്‍ ആദ്യ സിഖ് തീർഥാടക സംഘത്തിലുണ്ടായിരുന്നു.