ന്യൂഡൽഹി:പാകിസ്ഥാനിൽ സിഖ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലമായി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തു എന്ന പരാതിയുമായി പെൺകുട്ടിയുടെ കുടുംബം. തന്‍റെ സഹോദരിയെ രക്ഷപ്പെടുത്തണമെന്ന് അപേക്ഷിക്കുന്ന സിഖ് യുവാവിന്‍റെ വീഡിയോ ശിരോമണി അകാലിദള്‍ എംഎല്‍എ മന്‍ജീന്ദര്‍ എസ് സിര്‍സയാണ് പുറത്ത് വിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. പാകിസ്ഥാൻ പെൺകുട്ടിയുടെ കുടുംബം പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സഹായം തേടുന്നതായാണ് വീഡിയോ. തന്നെയും പിതാവിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ബലമായി ഇസ്ലാം മതം സ്വീകരിച്ചതാണെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
പാകിസ്ഥാനില്‍ സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തിയതായി പരാതി - സിഖ്
യുവതിയെ രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചുള്ള വീഡിയോ വൈറലാവുന്നു
സംഭവം രാജ്യാന്തര തലത്തില്‍ ചര്‍ച്ചയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഹായിക്കണമെന്നും മന്‍മോഹന്‍ സിങ് എന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് ആവശ്യപ്പെടുന്നു. പാകിസ്ഥാനിലെ സിഖ് സമൂഹം സഹായം അഭ്യർഥിക്കുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ നന്‍കനാ സാഹിബിലെ സിഖ് പുരോഹിതന്‍റെ മകളെയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് ആരോപണം. പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങൾ തടയുന്നതിൽ ഇന്ത്യയുടെ സഹായം തേടിയിരിക്കുകയാണ് കുടുംബം. എന്നാല്‍ സിഖ് യുവതി സ്വന്തം താല്‍പര്യപ്രകാരമാണ് മതം മാറുന്നതെന്ന് കാണിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.