കേരളം

kerala

ETV Bharat / bharat

അഫ്ഗാനിസ്ഥാനില്‍ നിന്ന് കാണാതായ സിഖുകാരനെ അമേരിക്കയില്‍ കണ്ടെത്തി - അഫ്ഗാനിസ്ഥാനിൽ

അഫ്ഗാനിസ്ഥാനിൽ താമസിക്കുന്ന സിഖുകാരുടെ പുനരധിവാസത്തിന് സഹായിക്കണമെന്ന് അമേരിക്കയിൽ താമസിക്കുന്ന അഫ്ഗാൻ സിഖ് സമൂഹം വീണ്ടും ഇന്ത്യാ സർക്കാരിനോട് അഭ്യർഥിച്ചു

Sikhs seek India's support ഇന്ത്യയുടെ പിന്തുണ അഫ്ഗാനിസ്ഥാനിൽ സിഖുകാരൻ
ഇന്ത്യയുടെ പിന്തുണ തേടി അഫ്ഗാനിസ്ഥാനിൽ നിന്ന് കാണാതായ സിഖുകാരൻ

By

Published : Jun 22, 2020, 2:51 PM IST

വാഷിങ്ടണ്‍: കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിൽ നിന്ന് കാണാതായ സിഖുകാരൻ അമേരിക്കയിൽ ഉള്ളതായി സ്ഥിരീകരിച്ചു. സാംകാനി സ്വദേശിയായ നിദാൻ സിംഗ് എന്നയാളെ നാല് ദിവസം മുമ്പ് കാണാതായിരുന്നു. ഇദ്ദേഹം പക്തി പ്രവിശ്യയിൽ പ്രാദേശിക ഗുരുദ്വാരയിൽ ഗുരുസ്വാക്ക് (സഹായി) ആയി ജോലി ചെയ്യുകയായിരുന്നു.

അതേസമയം അഫ്ഗാനിസ്ഥാനിൽ താമസിക്കുന്ന സിഖുകാരുടെ പുനരധിവാസത്തിന് സഹായിക്കണമെന്ന് അമേരിക്കയിൽ താമസിക്കുന്ന അഫ്ഗാൻ സിഖ് സമൂഹം വീണ്ടും ഇന്ത്യാ സർക്കാരിനോട് അഭ്യർഥിച്ചു. 600ഓളം സിഖുകാർക്ക് സുരക്ഷിതമായ ഒരു താവളം നൽകാൻ വന്ദേ ഭാരത് മിഷനു കീഴിൽ പ്രത്യേക ക്രമീകരണങ്ങൾ ചെയ്യണമെന്നാണ് അഭ്യര്‍ഥന. ഇത് സംബന്ധിച്ച് അഫ്ഗാൻ സിഖ് കമ്മ്യൂണിറ്റി ചെയർമാൻ പരംജിത് സിംഗ് സിഖ് പാർലമെന്റ് അംഗം നരീന്ദർ സിങ്ങുമായി ചർച്ച നടത്തി. നിദാൻ സിംഗിനെ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ടെന്ന് പരംജിത് സിംഗ് പറഞ്ഞു. നിദാൻ സിംഗിനെ മോചിപ്പിക്കാൻ മുൻ നയതന്ത്രജ്ഞനും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിയുമായ ഹർദീപ് സിംഗ് പുരി, വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ, അമേരിക്കൻ പ്രതിനിധി താരഞ്ജിത് സിംഗ് സന്ധു എന്നിവർക്ക് രേഖാമൂലം അപ്പീൽ അയച്ചു.

കാബൂൾ, ജലാലാബാദ്, ഗസ്നി എന്നിവിടങ്ങളിൽ താമസിക്കുന്ന സിഖ് ന്യൂനപക്ഷങ്ങളുടെ ജീവിതത്തെക്കുറിച്ച് ആശങ്കാകുലരായ സിഖ് സമൂഹം ഇന്ത്യയിൽ നിന്ന് നിരന്തരം പിന്തുണ തേടിയിരുന്നു. മുൻകാലങ്ങളിൽ ഇന്ത്യൻ സർക്കാർ സ്വീകരിച്ച നടപടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ദീർഘകാല റെസിഡൻസി മൾട്ടിപ്പിൾ എൻട്രി വിസ ഉപയോഗിച്ച് നിയമപരമായ പ്രവേശനം നൽകാനും ഇന്ത്യയോട് അഭ്യർഥിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details