കേരളം

kerala

ETV Bharat / bharat

മാസ്‌ക് ധരിക്കാതെ ആരോഗ്യ പ്രവർത്തകര്‍ക്കൊപ്പം പ്രവർത്തിച്ച് നവജോത് സിങ് സിന്ധു - പഞ്ചാബ്

വീടിന് പുറത്ത് ഇറങ്ങുന്നവർ മാസ്‌ക് ഉപയോഗിക്കണമെന്ന് സർക്കാരിന്‍റെ നിയന്ത്രണം നിലനിൽക്കെയാണ് നവജോത് സിങ് സിന്ധുവിന്‍റെ നിയമ ലംഘനം.

navjot singh sidhu  coronavirus  covid 19  coronavirus lockdown  masks  Chandigarh  ചണ്ഡിഗഡ്  കൊവിഡ്  മാസ്‌ക്  കൊറോണ വൈറസ്  മാസ്‌ക്  പഞ്ചാബ്  നവജോത് സിങ് സിന്ധു
മാസ്‌ക് ധരിക്കാതെ ആരോഗ്യ പ്രവർത്തകരോടൊപ്പം പ്രവർത്തിച്ച് നവജോത് സിങ് സിന്ധു

By

Published : Apr 18, 2020, 10:26 PM IST

ചണ്ഡിഗഡ്: മാസ്‌ക് ധരിക്കാതെ ആരോഗ്യ പ്രവർത്തകർക്കിടയിലും ജനങ്ങൾക്കിടയിലും ഇടപെടുന്ന ജനപ്രതിനിധിയായ നവജോത് സിങ് സിന്ധുവിന്‍റെ വീഡിയോ ഫേസ്ബുക്കിൽ ചർച്ചയാകുന്നു. വീടിന് പുറത്ത് ഇറങ്ങുന്നവർ മാസ്‌ക് ഉപയോഗിക്കണമെന്ന് സർക്കാരിന്‍റെ നിയന്ത്രണം നിലനിൽക്കെയാണ് സിന്ധുവിന്‍റെ നിയമ ലംഘനം. എന്നാൽ മാസ്‌ക് ധരിക്കാതെ ആരോഗ്യ പ്രവർത്തകർക്കൊപ്പം അമൃത്‌സറിലെ മണ്ഡലത്തിൽ തുടങ്ങി പലയിടങ്ങളിലും സന്ദർശനം നടത്തുന്നുണ്ട്. അദ്ദേഹത്തിന്‍റെ സെക്യുരിറ്റി ഉദ്യോഗസ്ഥന്മാരോ പിന്തുണക്കുന്നവരോ മാസ്‌ക് ധരിക്കുന്നില്ലെന്നതും വീഡിയോകളിൽ കാണാനാകും. എന്നാൽ 'പഞ്ചാബ് വിജയിക്കും' എന്ന ഫേസ്ബുക്ക് പേജിൽ മാസ്‌ക് ധരിച്ച വീഡിയോകളാണ് നവജോത് സിങ് സിന്ധു പങ്കുവെച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details