കേരളം

kerala

ETV Bharat / bharat

സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി - സിദ്ധാർഥ

നേത്രാവതി നദിയില്‍ ഒഴിഗേ ബസാറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച മുതലാണ് സിദ്ധാര്‍ഥയെ കാണാതായത്

സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി

By

Published : Jul 31, 2019, 7:18 AM IST

Updated : Jul 31, 2019, 12:31 PM IST

മംഗ്ലൂരു: കഫേ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി. നേത്രാവതി നദിയില്‍ ഒഴിഗേ ബസാറില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ചിക്കമംഗ്ലൂരുവിലേക്ക് കൊണ്ടു പോകും. തിങ്കളാഴ്ച മുതലാണ് സിദ്ധാര്‍ഥയെ കാണാതായത്. നദിയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ്, കോസ്റ്റ് ഗാർഡ്, മുങ്ങൽ വിദഗ്ധർ, മത്സ്യത്തൊഴിലാളികൾ അടക്കം 200ഓളം പേർ തിരച്ചിൽ നടത്തിയിരുന്നു.

സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി

കർണാടക മുൻ മുഖ്യമന്ത്രി എസ്​ എം കൃഷ്​ണയുടെ മരുമകനാണ് സിദ്ധാര്‍ഥ. തിങ്കളാഴ്ച രാത്രി ഉള്ളാളിൽ നിന്ന് മംഗളൂരുവിലേക്കുള്ള യാത്രയിൽ ആത്മഹത്യ ചെയ്യാനായി സിദ്ധാർഥ പാലത്തിൽ നിന്ന് നദിയിലേക്ക് ചാടിയതാകാമെന്നാണ് പൊലീസ് നിഗമനം.
രാജ്യത്തെ ഏറ്റവും വലിയ കാപ്പിക്കുരു കയറ്റുമതിക്കാരിൽ ഒരാളാണ്​ വി ജി സിദ്ധാർഥ​. 2017ൽ സിദ്ധാർഥിന്‍റെ ഓഫീസിൽ ആദായ നികുതി വകുപ്പ്​ റെയ്​ഡ്​ നടത്തിയിരുന്നു. കഫേ കോഫി ഡേക്ക് പുറമെ സെവന്‍ സ്റ്റാർ റിസോർട്ട് ഹോസ്പിറ്റാലിറ്റി ശൃംഖലയായ സെറായി, സിസാഡ എന്നിവയും സിദ്ധാർഥ സ്ഥാപിച്ചിട്ടുണ്ട്.

ചിക്കമംഗളൂരുവിലെ കാപ്പി കൃഷി ചെയ്യുന്ന കുടുംബത്തിലെ അംഗമായ സിദ്ധാർഥ തന്‍റെ കാഴ്ചപ്പാടുകളിലൂടെയും അധ്വാനത്തിലൂടെയുമാണ് ഈ നേട്ടങ്ങളൊക്കെ സ്വന്തമാക്കിയത്. 1990കളുടെ മധ്യത്തിൽ ബ്രിഡ്ജ് റോഡിലാണ് കഫേ കോഫി ഡേ ആദ്യം സ്ഥാപിച്ചത്. ഇപ്പോൾ അന്താരാഷ്ട്ര ബ്രാൻഡ് ആയി മാറിയിരിക്കുകയാണിത്. അടുത്തിടെ അദ്ദേഹം തന്‍റെ ഓഹരികൾ 3000 കോടി രൂപയ്ക്ക് സോഫ്റ്റ് വെയർ കമ്പനിയായ മൈൻഡ് ട്രീക്ക് വിറ്റിരുന്നു. കഫേ കോഫി ഡേ വിൽക്കാൻ കൊക്കക്കോളയുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നതായി വാർത്തകൾ ഉണ്ടായിരുന്നു.

Last Updated : Jul 31, 2019, 12:31 PM IST

ABOUT THE AUTHOR

...view details