സിദ്ധാർഥയുടെ മരണത്തില്‍ ബിജെപിക്കെതിരെ കോൺഗ്രസ് - manu abhishek singvi
കർണാടക കോൺഗ്രസും കേന്ദ്രസർക്കാർ നയത്തിനെതിരെ രംഗത്തെത്തി. നികുതി വകുപ്പിന്‍റെ പീഡനം മൂലമാണ് സിദ്ധാർഥ ആത്മഹത്യ ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു.
ന്യൂഡല്‍ഹി: ' കഫേ കോഫി ഡേ ' ഉടമ വിജി സിദ്ധാർഥ ഹെഗ്ഡെയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കേന്ദ്ര സർക്കാരിന് രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. രാജ്യത്തിന്‍റെ സാമ്പത്തിക രംഗം ദയനീയ സ്ഥിതിയിലാണെന്ന് കോൾഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി ആരോപിച്ചു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബിജെപിയുടെ സാമ്പത്തിക നയങ്ങൾ മൂലം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയർന്നിരിക്കുന്നു എന്നും മനു അഭിഷേക് സിങ്‌വി ആരോപിച്ചു. കർണാടക കോൺഗ്രസും കേന്ദ്രസർക്കാർ നയത്തിനെതിരെ രംഗത്തെത്തി. നികുതി വകുപ്പിന്‍റെ പീഡനം മൂലമാണ് സിദ്ധാർഥ ആത്മഹത്യ ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു. യുപിഎ ഭരണ കാലത്ത് വികസിച്ച പല സ്ഥാപനങ്ങളും ഇപ്പോൾ തകർച്ചയിലാണെന്നും കോൺഗ്രസ് ആരോപിച്ചു.