കേരളം

kerala

ETV Bharat / bharat

ഭാര്യ കൂടെ താമസിക്കാൻ വിസമ്മതിച്ചതിന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു - ആത്മഹത്യ

യാദഗിരിയെന്ന യുവാവാണ് വാട്ടർ ടാങ്കിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്

ഭാര്യ കൂടെ താമസിക്കാൻ വിസമ്മതിച്ചതിന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

By

Published : Aug 18, 2019, 10:56 AM IST

തെലങ്കാന: ഭാര്യ തന്നോടൊപ്പം താമസിക്കാൻ വിസമ്മതിച്ചതിന് യുവാവ് സിദ്ദിപേട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം യാദഗിരിയെന്ന യുവാവാണ് വാട്ടർ ടാങ്കിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. അദ്ദേഹത്തെ ഉടൻ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാർ മസ്തിഷ്ക മരണം സംഭവിച്ചതായി അറിയിച്ചു. പിന്നീട് ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കോമയിലാണെന്ന് സിദ്ദിപേട്ട് പൊലീസ് കമ്മീഷണർ ജോയൽ ഡേവിസ് പറഞ്ഞു. യാദഗിരി മദ്യപാനിയാണെന്നും സ്ഥിരമായി മർദ്ദിക്കാറുണ്ടെന്നും ഭാര്യ ആരോപിച്ചു. കുറച്ച് മാസങ്ങളായി മാതാപിതാക്കളോടൊപ്പം താമസിക്കുകയാണ് ഇയാളുടെ ഭാര്യ. ഇയാൾക്ക് വിഷാദ രോഗമുണ്ടെന്നും ഭാര്യ പറഞ്ഞു

ABOUT THE AUTHOR

...view details