ജെഎന്‍യു സംഭവം; കേന്ദ്ര സര്‍ക്കാരിനെതിരെ സിദ്ധരാമയ്യ - കേന്ദ്ര സര്‍ക്കാരിനെതിരെ സിദ്ധരാമയ്യ
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണം സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്തതാണെന്ന് മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി

ജെഎന്‍യു സംഭവം; കേന്ദ്ര സര്‍ക്കാരിനെതിരെ സിദ്ധരാമയ്യ
ബെംഗളൂരൂ: കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണവുമായി മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണം സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്തതാണെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. പ്രതികള്‍ക്കെതിരെ നടപടിയെടുക്കാതെ പരിക്കേറ്റവർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ഞായറാഴ്ച ജെഎന്‍യുവില്‍ ഉണ്ടായ ആക്രമണത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.