കേരളം

kerala

ETV Bharat / bharat

കർണാടകയിലെ പ്രളയം; യെദ്യൂരപ്പയ്‌ക്കെതിരെ സിദ്ധരാമയ്യ - Siddaramaiah

ഒരു മാസം മുമ്പ് തന്നെ പ്രളയത്തിനുള്ള സാധ്യത സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്നും എന്നാൽ സർക്കാർ വിഷയം അവഗണിക്കുകയായിരുന്നുവെന്നും സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു.

കർണാടക പ്രളയം  ബെംഗളുരു  യെദ്യൂരപ്പയെ ലക്ഷ്യം വെച്ച് സിദ്ധരാമയ്യ  കർണാടക രാഷ്‌ട്രീയം  Karnataka flood  karnataka  yediyurappa government  Siddaramaiah  Siddaramaiah against yediyurappa government
കർണാടകയിലെ പ്രളയം; യെദ്യൂരപ്പയെ ലക്ഷ്യം വെച്ച് സിദ്ധരാമയ്യ

By

Published : Aug 9, 2020, 7:01 PM IST

ബെംഗളുരു: പ്രളയം കൈകാര്യം ചെയ്‌തതിൽ സംസ്ഥാന സർക്കാർ പരാജയമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. ഒരു മാസം മുമ്പ് തന്നെ പ്രളയത്തിനുള്ള സാധ്യത സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്നും എന്നാൽ സർക്കാർ വിഷയം അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ വർഷത്തെ ദുരിതബാധിതർക്ക് സഹായങ്ങൾ നൽകാതിരുന്ന നടപടി ഈ വർഷത്തെ പ്രളയത്തിന്‍റെ ദുരിതത്തിന് ആക്കം കൂട്ടി. എത്ര റോഡുകളാണ് പ്രളയത്തിൽ നശിപ്പിക്കപ്പെട്ടതെന്നും എന്തുമാത്രം ഇത് നന്നാക്കിയെന്നും അദ്ദേഹം ചോദിക്കുന്നു. ഓരോ വകുപ്പ് മന്ത്രിമാരോടും പ്രത്യേകമായാണ് അദ്ദേഹം ട്വിറ്ററിൽ പ്രതികരിച്ചത്. വീടുകൾ, സ്‌കൂളുകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് സിദ്ധരാമയ്യ ട്വിറ്റലൂടെ ചോദിച്ചു.

കനത്ത മഴ, വെള്ളക്കെട്ട്, മണ്ണിടിച്ചിൽ എന്നിവ മൂലം സ്ഥിതിഗതികൾ വെല്ലുവിളി നിറഞ്ഞതാണെന്നും എന്നിരുന്നാലും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സർക്കാർ നടപടിയെടുത്തിട്ടുണ്ടെന്നും കർണാടക ഉപമുഖ്യമന്ത്രി ഡോ. സി.എൻ അശ്വത് നാരായണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details