ശ്രീ ഗംഗാനഗര്‍ (രാജസ്ഥാന്‍): സോഷ്യല്‍ മീഡിയയുടെ സഹായത്താല്‍ 72 വര്‍ഷം പിരിഞ്ഞു ജീവിച്ച സഹോദരങ്ങള്‍ ഒന്നിച്ചു. രാജസ്ഥാനിലെ റെയ്‌സിംഗാനഗറിലാണ് അപൂര്‍വ കൂടിച്ചേരല്‍ സംഭവിച്ചത്. 1947ലെ ഇന്ത്യാ പാകിസ്ഥാന്‍ വിഭജനത്തിന്‍റെ സമയത്താണ് ഇപ്പോള്‍ ഒന്നിച്ച രഞ്ജിത് സിങ്ങിന്‍റെയും ബജ്ജോയുടെയും കുടുംബം രണ്ടായി പിരിഞ്ഞത്. രജ്ജിത് സിങ്ങിന്‍റെ അപ്പൂപ്പന്‍ മട്‌വാല്‍ സിങ് ഇന്ത്യയില്‍ തന്നെ നിലന്നപ്പോള്‍ കുടുംബത്തിലെ മറ്റൊരു കൂട്ടം കുടുംബാംഗങ്ങള്‍ പാകിസ്ഥാനിലേക്ക് പോയി. അന്നാണ് രഞ്ജിത് സിങ്ങും ബജ്ജോയും പിരിഞ്ഞത്.
ഫേസ്‌ബുക്ക് തുണച്ചു; 72 വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരങ്ങള്‍ കണ്ടുമുട്ടി
1947 ലെ ഇന്ത്യാ പാകിസ്ഥാന്‍ വിഭജനത്തിന്‍റെ സമയത്താണ് ഇപ്പോള്‍ ഒന്നിച്ച രഞ്ജിത് സിങ്ങിന്‍റെയും ബജ്ജോയുടെയും കുടുംബം രണ്ടായി പിരിഞ്ഞത്.
72 വര്‍ഷങ്ങള്‍ക്കിപ്പുറമുണ്ടായ കൂടിച്ചേരലിന് മാര്‍ഗം ഒരുക്കിയത് സാമൂഹ്യ പ്രവര്‍ത്തകനും, എഴുത്തുകാരനുമായ റോമി ശര്‍മയും അദ്ദേഹത്തില്‍ ഫേസ്‌ബുക്ക് ഗ്രൂപ്പുമാണ്.സഹോദരിയെ കണ്ടുപിടിക്കാന്‍ സഹായം അഭ്യര്‍ഥിച്ച് രഞ്ജിത് സിങ് റോമി ശര്‍മയുടെ അടുത്തെത്തി. തുടര്‍ന്ന് രഞ്‌ജിത് സിങ്ങിന്‍റെ ശബ്‌ദം റെക്കോര്‍ഡ് ചെയ്‌തെടുത്ത റോമി അത് തന്‍റെ ഫേസ്‌ബുക്ക് ഗ്രൂപ്പിലിട്ടു. കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ ശ്രമം ഫലം കണ്ടു. ഗ്രൂപ്പിലെ അംഗമായ ഹര്‍പ്പാല്‍ സിങ്ങിന്‍റെ സഹായത്തോടെ ബജ്ജോയുടെ അടുത്ത് രഞ്‌ജിത്തിന്‍റെ ശബ്‌ദമെത്തി. പിന്നാലെ ഇരുവരും തമ്മില്‍ വീഡിയോ കോള്‍ ചെയ്‌ത് പരസ്‌പരം തിരിച്ചറിഞ്ഞു.
ഇപ്പോള്‍ സാക്കിന എന്ന പേരിലാണ് ബജ്ജോ പാകിസ്ഥാനില്‍ താമസിക്കുന്നത്. പാകിസ്ഥാന്‍ സ്വദേശിയായ ഒരു ഷെയ്‌ഖിന വിവാഹം കഴിച്ച ബജ്ജോ മക്കളും കൊച്ചുമക്കളുമായി സന്തോഷത്തോടെ ജീവിക്കുകയാണ്. ഇരു കുടുംബങ്ങളും തമ്മില്‍ കര്‍ത്താര്‍പ്പൂര്‍ ഇടനാഴിയില്‍ വച്ച് വീണ്ടും കാണും.