ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ‌്നാട്ടിലെ ആണ്ടിപ്പെട്ടി മണ്ഡലത്തില്‍ ഡിഎംകെയുടെയും എഡിഎംകെയുടെയും സ്ഥാനാർഥികളായി സഹോദരങ്ങൾ മത്സരിക്കുന്നു.തേനി ജില്ലയിലെആണ്ടിപ്പെട്ടി ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് സഹോദരങ്ങളായ മഹാരാജനും ലോഗിരാജനും മത്സരിക്കുന്നത്.
സഹോദരങ്ങളുടെ തെരഞ്ഞെടുപ്പ് പോരാട്ടം ഉറ്റുനോക്കി തമിഴ്നാട് - തമിഴ്നാട്
തേനി ജില്ലയിൽ നിന്നാണ് സഹോദരങ്ങളായ മഹാരാജനും ലോഗിരാജനും മത്സരിക്കുന്നത്.
ആണ്ടിപെട്ടി മണ്ഡലത്തില്‍ ഡിഎംകെയുടെയും എഡിഎംകെയുടെയും സ്ഥാനാർഥികളായി സഹോദരങ്ങൾ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ - എഡിഎംകെ സ്ഥാനാർഥിപ്പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. പിന്നാലെയാണ് ആണ്ടിപ്പെട്ടിയിലെ സഹോദരങ്ങളുടെ പോരാട്ടം ശ്രദ്ധ നേടുന്നത്. മണ്ഡലത്തിലെ സ്ഥാനാർഥികൾ സഹോദരങ്ങളാകുന്നത് അപൂര്‍വമായ സവിശേഷതയാണ്. ആണ്ടിപ്പെട്ടി മണ്ഡലത്തിലെ ഡിഎംകെ ബ്ലോക്ക് സെക്രട്ടറിയാണ് മഹാരാജൻ. ലോഗിരാജൻ എഡിഎംകെ ബ്ലോക്ക് സെക്രട്ടറിയുമാണ്. സഹോദരങ്ങൾ തമ്മിലുള്ള തെരഞ്ഞെടുപ്പ് പോരാട്ടം ആകാംക്ഷയോടെയാണ് ആണ്ടിപ്പെട്ടി മണ്ഡലത്തിലെ ജനങ്ങൾ കാണുന്നത്.