ഭാരത് ബന്ദുമായി സഹകരിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
ഉദ്യോഗസ്ഥൻ കടയടയ്ക്കാൻ നിർബന്ധിക്കുന്ന വിഡീയോ സോഷ്യൽ മിഡീയയിൽ പ്രചരിച്ചതോടെയാണ് നടപടി.
ഭാരത് ബന്ദ്
ലഖ്നൗ: ഭാരത് ബന്ദിനെ തുടർന്ന് കടകൾ അടച്ചുപൂട്ടാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സരോജിനി നഗർ പൊലീസ് പോസ്റ്റിന്റെ ചുമതലയുള്ള എസ്ഐ രാം സുധാർ യാദവിനെയാണ് സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥൻ കടയടയ്ക്കാൻ നിർബന്ധിക്കുന്ന വിഡീയോ സോഷ്യൽ മിഡീയയിൽ പ്രചരിച്ചതോടെയാണ് നടപടി.