ഹൈദരാബാദ്:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ഹൈദരാബാദില്‍ വെള്ളിയാഴ്ച 'തിറംഗ റാലി' സംഘടിപ്പിക്കും. യുണൈറ്റഡ് മുസ്ലീം ആക്ഷൻ കമ്മിറ്റിയാണ് റാലി സംഘടിപ്പിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള മിർ ആലം ഈദ്ഗയിൽ നിന്ന് ആരംഭിക്കുന്ന റാലി ശാസ്ത്രിപുരം മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിൽ സമാപിക്കും.
പൗരത്വ ഭേദഗതി നിയമം; ഹൈദരാബാദില്‍ 'തിറംഗ റാലി' സംഘടിപ്പിക്കും - ഹൈദരാബാദ്
ചരിത്രപ്രാധാന്യമുള്ള മിർ ആലം ഈദ്ഗയിൽ നിന്ന് ആരംഭിക്കുന്ന റാലി ശാസ്ത്രിപുരം മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിൽ സമാപിക്കും

പൗരത്വ ഭേദഗതി നിയമം; ഹൈദരാബാദില്‍ 'തിറംഗ റാലി' സംഘടിപ്പിക്കും
റാലിയെ പിന്തുണച്ച് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കടകളും വ്യാപാര സ്ഥാപനങ്ങളും തുറന്നില്ല. സ്വകാര്യ സ്കൂളുകള്‍ക്കും കോളജുകളും നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. നിരവധി ട്രേഡ് യൂണിയനുകളാണ് റാലിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.