കേരളം

kerala

ETV Bharat / bharat

കര്‍ഷകരോടൊപ്പം ഒരു ദിവസം ഉപവാസം അനുഷ്‌ഠിക്കുമെന്ന് കെജ്‌രിവാൾ

കേന്ദ്രം അഹങ്കാരം ഒഴിവാക്കണമെന്നും പ്രക്ഷോഭം നടത്തുന്ന കർഷകർ ആവശ്യപ്പെടുന്ന മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും താങ്ങുവില ഉറപ്പ് നൽകുന്ന ബിൽ കൊണ്ടുവരണമെന്നും അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു

ഉപവാസം അനുഷ്‌ഠിക്കും  കേജ്രിവാള്‍  കേന്ദ്രം അഹങ്കാരം ഒഴിവാക്കണം  താങ്ങുവില  ന്യൂഡൽഹി  Shun arrogance a  Kejriwal
കര്‍ഷകരോടൊപ്പം ഒരു ദിവസം ഉപവാസം അനുഷ്‌ഠിക്കുമെന്ന് കേജ്രിവാള്‍

By

Published : Dec 13, 2020, 8:17 PM IST

ന്യൂഡൽഹി:കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരോടൊപ്പം ഒരു ദിവസം ഉപവാസം അനുഷ്‌ഠിക്കുമെന്ന് കെജ്‌രിവാൾ അറിയിച്ചു. കേന്ദ്രം അഹങ്കാരം ഒഴിവാക്കണമെന്നും പ്രക്ഷോഭം നടത്തുന്ന കർഷകർ ആവശ്യപ്പെടുന്ന മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും താങ്ങുവില ഉറപ്പ് നൽകുന്ന ബിൽ കൊണ്ടുവരണമെന്നും അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ പസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ശക്തി പ്രാപിക്കുകയാണ്. കര്‍ഷകര്‍ രണ്ടാം ഘട്ട ഡൽഹി മാര്‍ച്ച് നടത്തുന്ന പശ്ചാത്തലത്തില്‍ പ്രതിരോധം ശക്തമാക്കാനാണ് കേന്ദ്രത്തിന്‍റെ പദ്ധതി. പഞ്ചാബിലേയും ഉത്തര്‍ പ്രദേശിലേയും ഹരിയാനയിലേയും കര്‍ഷകര്‍ക്കൊപ്പം ചേരാന്‍ രാജസ്ഥാനില്‍ നിന്നും നൂറ് കണക്കിന് കര്‍ഷകര്‍ ഡൽഹിയിലേക്ക് എത്തുന്നുണ്ട്.

ABOUT THE AUTHOR

...view details