ആഗോളതാപനം മൂലമുണ്ടാകുന്ന വിപത്തുകളുടെ തീവ്രത മനുഷ്യരാശിയെ കഠിനമായി തന്നെ ബാധിക്കാറുണ്ട്. ക്ഷാമവും വെള്ളപ്പൊക്കവും മൂലം കാലാവസ്ഥാ രീതികൾ മാറിക്കൊണ്ടിരിക്കുന്നു. പ്രകൃതിയുടെ ക്രോധം ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളെയും ഒരു പോലെ ബാധിക്കുന്നു. അടുത്തിടെ നടത്തിയ പഠനത്തിൽ ആഭ്യന്തര ഭൂമിശാസ്ത്രപരമായ അവസ്ഥകൾ പരിശോധിക്കുകയും 2100 ഓടെ ശരാശരി താപനില 4.4 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രവചിക്കുകയും ചെയ്തു. അപ്പോഴേക്കും താപ തരംഗങ്ങളുടെ തീവ്രത മൂന്നോ നാലോ ഇരട്ടിയായി വർധിചേക്കാം. ശരാശരി സമുദ്രനിരപ്പ് ഏകദേശം 30 സെന്‍റീമീറ്റർ വർധിക്കുമെന്നതും ഭയപ്പെടുത്തുന്ന വസ്തുതയാണ്. നാല് പതിറ്റാണ്ടിനുള്ളിൽ ഹിമാലയത്തിന് 13 ശതമാനം ഹിമപിണ്‌ഡം നഷ്ടപ്പെടുമെന്നും ഒരു പഴയ ഗവേഷണം ചൂണ്ടി കാണിക്കുന്നു. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നത് തടയാൻ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇന്ത്യക്ക് കനത്ത നാശം നേരിടേണ്ടിവരും. ഈ തിരിച്ചറിവ് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പ്രേരിപ്പിക്കണം.
ആഗോളതാപനത്തിന്‍റെ വിപത്തുകൾ - shrouding calamities
ആഗോളതാപനം മൂലമുണ്ടാകുന്ന വിപത്തുകളുടെ തീവ്രത മനുഷ്യരാശിയെ കഠിനമായി തന്നെ ബാധിക്കാറുണ്ട്. ക്ഷാമവും വെള്ളപ്പൊക്കവും മൂലം കാലാവസ്ഥാ രീതികൾ മാറിക്കൊണ്ടിരിക്കുന്നു.
അമിതമായ കാർബൺ ഉദ്‌വമനം അതിന്‍റെ ഫലമായുള്ള ആഗോളതാപനം, ഹിമപിണ്‌ഡം ഉരുകുക, സമുദ്രനിരപ്പ് ഉയരുക എന്നിവ നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കും. കടൽത്തീരത്തുള്ള പട്ടണങ്ങളും നഗരങ്ങളും വെള്ളത്തിൽ മുങ്ങും. അസ്വസ്ഥമായ കാലാവസ്ഥാ ചക്രം വെള്ളപ്പൊക്കത്തിനും ക്ഷാമത്തിനും കാരണമാവുകയും വിളകളെ ബാധിക്കുകയും ചെയ്യും. സർക്കാർ കണക്കുകൾ പ്രകാരം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നാല് കോടി ഹെക്ടർ ഭൂമി വെള്ളപ്പൊക്ക സാധ്യത നേരിടുന്നു. 68 ശതമാനം പ്രദേശവും വരൾച്ച ബാധിതമാണ്. കാലാവസ്ഥാ വ്യതിയാനം 100 ശതമാനം നെൽകൃഷി, 90 ശതമാനം ചോളം, 80 ശതമാനം സോയാബീൻ കൃഷി എന്നിവയെ ബാധിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ഇന്ത്യയിൽ വാഴ കൃഷി കുറയുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. വനനശീകരണം ഹിമാലയത്തിലെയും പശ്ചിമഘട്ടത്തിലെയും അസാധാരണമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകുന്നതായി നിരവധി റിപ്പോർട്ടുകളും വിശകലനങ്ങളും വിശദീകരിക്കുന്നു. തിരുത്തൽ നടപടികൾ ഇന്ത്യ സ്വീകരിച്ചില്ലെങ്കിൽ 2050 ഓടെ ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യുന്ന അവസ്ഥയിലേക്ക് എത്തുമെന്ന് ലോക ബാങ്ക് കഴിഞ്ഞ വർഷം മുന്നറിയിപ്പ് നൽകിയിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ കൈകാര്യം ചെയ്യുന്നതിലെ ഏതെങ്കിലും അലസത പ്രശ്‌നങ്ങൾ വർധിപ്പിക്കും.