ശ്രമിക് ട്രെയിനുകൾ നിർത്തലാക്കുന്നുവെന്ന പ്രചാരണം തെറ്റെന്ന് റെയില്‍വെ - ഇന്ത്യൻ റെയിൽവേ വാർത്തകൾ
ഇതിനോടകം രാജ്യത്ത് 4,197 ശ്രമിക് പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തി. ഇതുവഴി 58 ലക്ഷത്തിലധികം ആളുകളെ എത്തിച്ചുവെന്നും റെയിൽവെ
ന്യൂഡൽഹി: ശ്രമിക് പ്രത്യേക ട്രെയിൻ സർവീസുകൾ നിർത്താൻ പോകുന്നുവെന്ന പ്രചാരണം തള്ളി ഇന്ത്യൻ റെയിൽവെ. ട്രെയിൻ സർവീസുകളുടെ ആവശ്യം സംസ്ഥാനങ്ങൾ തുടരുന്നിടത്തോളം ശ്രമിക് സർവീസുകൾ നിർത്തലാക്കുകയില്ലെന്ന് റെയിൽവെ വ്യക്തമാക്കി.
മെയ് ഒന്ന് മുതൽ ഇതിനോടകം രാജ്യത്ത് 4,197 ശ്രമിക് പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തി. ഇതുവഴി 58 ലക്ഷത്തിലധികം ആളുകളെ എത്തിച്ചുവെന്നും റെയിൽവേ അറിയിച്ചു. ശ്രമിക് ട്രെയിനുകൾക്ക് പുറമെ മെയ് 12 മുതൽ ന്യൂഡൽഹിയെ ബന്ധിപ്പിക്കുന്ന 15 പ്രത്യേക രാജധാനി ട്രെയിനുകളും ജൂൺ ഒന്ന് മുതൽ 200 പ്രത്യേക ട്രെയിനുകളും റെയിൽവെ സർവീസ് ആരംഭിക്കുന്നു.