ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപിയാനിൽ നടന്ന വ്യാജ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. കരസേന ക്യാപ്റ്റൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ഷോപിയാന്‍ വ്യാജ ഏറ്റുമുട്ടൽ; മൂന്ന് പേർക്കെതിരെ കുറ്റപത്രം - കുറ്റപത്രം
2020 ജൂലൈ 18ൽ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലും തീവ്രവാദ പ്രവർത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും കൊല്ലപ്പെട്ട മൂന്ന് പേരും രാജൗരി ജില്ലയിലെ സാധാരണ തൊളിലാളികളാണെന്നും പൊലീസ് പറഞ്ഞു.
ഷോപിയാൻ വ്യാജ ഏറ്റുമുട്ടൽ; കരസേന ക്യാപ്റ്റൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കുറ്റപത്രം സമർപിച്ചു
ക്യാപ്റ്റൻ ഭൂപീന്ദർ, പുൽവാമ സ്വദേശി ബിലാൽ അഹമ്മദ്, ഷോപിയാൻ സ്വദേശി തബീഷ് അഹമ്മദ് എന്നിവരാണ് കേസിലെ മൂന്ന് പ്രതികൾ. 2020 ജൂലൈ 18ൽ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലും തീവ്രവാദ പ്രവർത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും കൊല്ലപ്പെട്ട മൂന്ന് പേരും രാജൗരി ജില്ലയിലെ സാധാരണ തൊളിലാളികളാണെന്നും പൊലീസ് പറഞ്ഞു.
അബ്രാർ അഹമ്മദ് (25), മുഹമ്മദ് ഇബ്രാർ (16), ഇംതിയാസ് അഹമ്മദ് (20) എന്നിവരാണ് അന്ന് ഏറ്റുമുട്ടലിൽ മരിച്ചത്. സംഭവത്തിൽ നേരത്തെ പ്രതികൾ കുറ്റക്കാരെന്ന് കരസേനയും കണ്ടെത്തിയിരുന്നു.