പട്‌ന:ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തരിച്ച കേന്ദ്രമന്ത്രി ദിഗ്‌വിജയ് സിംഗിന്‍റെ മകളും ഇന്ത്യൻ ഷൂട്ടറുമായ ശ്രേയസി സിംഗ് ബിജെപിയിൽ ചേരാൻ സാധ്യത.
റിപ്പോർട്ടുകൾ പ്രകാരം, ബിഹാറിലെ ബങ്കയിലെ അമർപൂരിൽ നിന്നോ ജാമുയി അസംബ്ലി സീറ്റിൽ നിന്നോ ശ്രേയസി സിംഗ് മത്സരിക്കാനാണ് സാധ്യത.
ബിഹാർ ബിജെപി പ്രസിഡന്‍റ് സഞ്ജയ് ജയ്‌സ്വാൾ, രാജ്യസഭാ എംപിയായ ഭൂപേന്ദർ യാദവ് എന്നിവരുടെ സാന്നിധ്യത്തിലാണ് ശ്രേയസി ബിജെപിയിൽ ചേരുന്നത്. ശ്രേയസിയുടെ അമ്മ പുതുൽ കുമാരി 2014 ലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച് ബങ്ക ജില്ലയിൽ നിന്ന് എംപിയായിരുന്നു.
ബിഹാർ തെരഞ്ഞെടുപ്പ് ഒകാടോബർ 28, നവംബർ 3, 7 എന്നീ ദിവസങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. നവംബർ 10ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
29 വയസുകാരിയായ ശ്രേയസി അർജുന അവാർഡ് ജേതാവാണ്. 2018 കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡലും 2014 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡലും ശ്രേയസി നേടിയിരുന്നു.