ന്യൂഡൽഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജിയില്‍ ഭാര്യയേയും മകളെയും കക്ഷിചേര്‍ക്കാന്‍ കെ.യു.ഡബ്ള്യു.ജെക്ക് സുപ്രീം കോടതിയുടെ അനുമതി. അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത് ഞെട്ടിക്കുന്ന കണ്ടെത്തലുകളെന്ന് ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചു.
സിദ്ദിഖ് കാപ്പൻ കേസില്‍ ഭാര്യയ്ക്ക് കക്ഷി ചേരാൻ അനുമതി
സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഭാര്യയെയും മകളെയും കക്ഷിചേര്‍ക്കാന്‍ കെ.യു.ഡബ്ള്യു.ജെക്ക് സുപ്രീംകോടതിയുടെ അനുമതി
ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡേ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജസ്റ്റിസുമാരായ എ. എസ്. ബോപണ്ണ, വി. രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. രണ്ട് വർഷം മുമ്പ് പൂട്ടിയ ഒരു ദിനപത്രത്തിന്‍റെ പേരിലാണ് കാപ്പൻ പ്രവർത്തിച്ചിരുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
കേസിൽ ഹൈക്കോടതിയെ സമീപിക്കാൻ ആഗ്രഹിക്കുന്നുണ്ടോ സുപ്രീം കോടതി കെഡബ്ല്യുജെജെക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് ചോദിച്ചു. കടുത്ത അവകാശലംഘന കേസ് ആയതിനാല്‍ കീഴ്‌ക്കോടതിയിലേയ്ക്ക് പോകുന്നില്ലെന്ന് സിബല്‍ മറുപടി നല്‍കി. സുപ്രീം കോടതിക്കുതന്നെ നേരിട്ട് ജാമ്യം നല്‍കാവുന്നതാണ്. ആത്മഹത്യ പ്രേരണക്കേസില്‍ മാധ്യമപ്രവര്‍ത്തകനായ അര്‍ണബ് ഗ്വോസ്വാമിക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം നല്‍കിയതും കപില്‍ സിബല്‍ പരാമര്‍ശിച്ചു. കേസിലെ മറ്റ് പ്രതികളുടെ ഹേബിയസ് കോർപ്പസ് അപേക്ഷയ്ക്ക് ഹൈക്കോടതി ഒരു മാസത്തെ സമയം അനുവദിച്ചു. ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കാനായി മാറ്റി.